കരുവാരക്കുണ്ടില്‍ യുവതി ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം കരുവാരക്കുണ്ടില്‍ ഇന്നലെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാലില്‍ യുവതി അടക്കമുള്ളവര്‍ ഒഴുക്കില്‍പ്പെടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. യുവതിക്കൊപ്പമുണ്ടായിരുന്നവര്‍ മൊബൈലില്‍ എടുത്ത വിഡിയോ ട്വന്റിഫോറിന് ലഭിച്ചു.
ആലപ്പുഴ അരൂര്‍ സ്വദേശി സുരേന്ദ്രന്റെ മകള്‍ ആര്‍ഷ (22)യാണ് ഇന്നലെ മരിച്ചത്. കേരളാംകുണ്ടിന് സമീപം സ്വപ്നക്കുണ്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒന്നരകിലോമീറ്ററോളം മൃതദേഹം ഒഴുകിയിരുന്നു.
ആലപ്പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ഷ കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയത്
Story Highlights: footages of women died in karuvarakund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here