‘സിപിഐയിലെ വിഭാഗീയത മാധ്യമ സൃഷ്ടി’: പ്രായപരിധി കാരണം ഒഴിവാക്കിയ നേതാക്കളെ വഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കാനം

സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .നേതാക്കള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനെ വിഭാഗീയതയായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ മത്സരിക്കുമെന്ന് സി ദിവകാരന്‍ പറഞ്ഞിട്ടില്ല. പ്രായപരിധി കാരണം ഒഴിവാക്കിയ നേതാക്കളെ വഴിയിലിറക്കി വിടില്ലെന്നും പോഷക സംഘടനകളിലും പാര്‍ട്ടി സ്ഥാപനങ്ങളിലും അവസരം നല്‍കി നേതാക്കളെ കൂടെ ചേര്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (kanam rajendran on cpi age limit system)
അഭിപ്രായങ്ങള്‍ പറഞ്ഞതിനുശേഷം പാര്‍ട്ടി ഒരു പൊതുനിലപാടിലെത്തിയാല്‍ നേതാക്കളെല്ലാം ആ പൊതുനിലപാടിനൊപ്പം നില്‍ക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സി ദിവാകരനും കെ ഇ ഇസ്മയിലും സമ്മേളനത്തിന് തൊട്ടുമുന്‍പായി മാധ്യമങ്ങളിലൂടെ തന്നെ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ വിഭാഗീയതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ കാനത്തിനെതിരെ മത്സരിക്കും എന്ന് പരസ്യമായി അവരാരും തന്നെ പറഞ്ഞിരുന്നില്ല. അതെല്ലാം മാധ്യമങ്ങള്‍ നല്‍കിയ വ്യാഖ്യാനമാണ്. യുവത്വമുള്ള ഒരു പാര്‍ട്ടിയാക്കി മാറ്റാന്‍ വേണ്ടിയിട്ടുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായിരുന്നു പ്രായപരിധി നടപ്പിലാക്കിയത്. ഇത് നാളെ തനിക്കും ബാധകമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
എഴുപത്തിയഞ്ച് വയസ്സായി എന്നുള്ളതുകൊണ്ട് ഒരു നേതാവിനേയും വഴിയില്‍ ഇറക്കി വിടില്ല. അവര്‍ക്ക് അവരുടേതായിട്ടുള്ള അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും പാര്‍ട്ടി എല്ലാ കാലത്തും കൊടുക്കും. ഞങ്ങള്‍ക്ക് നിരവധി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും എല്ലാം ഉണ്ട്. അതിന്റെയൊക്കെ തലപ്പത്തേക്ക് പ്രവര്‍ത്തി പരിചയമുള്ള ഈ നേതാക്കള്‍ വരും. കാനം രാജേന്ദ്രന്‍ പറഞ്ഞു.
Story Highlights: kanam rajendran on cpi age limit system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here