പിഎഫ്‌ഐ ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി പിരിച്ചുവിട്ടു. ബോർഡിലെ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്ന സലാം 2020 ഡിസംബർ 14 മുതൽ സസ്‌പെൻഷനിലായിരുന്നു. ( kseb terminates oma salam )
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു അനധികൃത വിദേശ യാത്ര നടത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. തുടർന്ന് അന്വേഷണം നടത്തി പിരിച്ചുവിടാനായി ഓഗസ്റ്റിൽ നോട്ടീസ് നൽകി.
ഇതിനെതിരെ സലാം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് സെപ്റ്റംബർ 30നു സലാംമിനെ പിരിച്ചുവിട്ടു കെ എസ് ഇ ബി ഉത്തരവിറക്കിയത്. സലാം ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്.
Story Highlights: kseb terminates oma salam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here