വീണ്ടും മലയാളിയെ തേടിയെത്തി അബുദബി ബിഗ് ടിക്കറ്റിന്റെ 44 കോടി!!!

അബുദബി ബിഗ് ടിക്കറ്റിന്റെ 44 കോടി രൂപ സ്വന്തമാക്കി മലയാളിയായ 24കാരന്‍. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രദീപ് കെ. പിയാണ് ഈ ഭാഗ്യവാന്‍. പ്രദീപും 20 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 20 മില്യണ്‍ ദിര്‍ഹം (44 കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത്. 244ാം സീരീസ് നറുക്കെടുപ്പിലാണ് പ്രദീപിനെ തേടി ഭാഗ്യദേവത എത്തിയത്.
പ്രദീപ് എടുത്ത 064141 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ കുറച്ച് കാലമായി സ്ഥിരമായി ടിക്കറ്റ് എടുക്കുമായിരുന്നു പ്രദീപ്. സെപ്തംബര്‍ 13നാണ് ഓണ്‍ലൈനായി ഇവര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക 20 പേരും പങ്കിട്ടെടുക്കും.
Read Also: കാത്തിരിപ്പുകൾക്ക് വിരാമം; അക്ഷയ നറുക്കെടുപ്പ് നടന്നു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്
അതേസമയം ഒന്നാം സമ്മാനം കിട്ടിയ വിവരമറിയിക്കാന്‍ അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ നൈറ്റ് ഡ്യൂട്ടിയിലാണെന്നായിരുന്നു പ്രദീപിന്റെ മറുപടി. വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായിപ്പോയെന്നും വിശ്വസിക്കാനായില്ലെന്നും പിന്നീട് പ്രദീപ് പറഞ്ഞു.
Read Also: ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം
7 മാസമായി പ്രദീപ് ദുബായിലെത്തിയിട്ട്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യമായത് കൊണ്ടു തന്നെ ഈ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രദീപ് പറഞ്ഞു. രണ്ടാം സമ്മാനമായ 1 മില്യണ്‍ ദിര്‍ഹം ലഭിച്ചത് അബ്ദുള്‍ ഖാദര്‍ ഡാനിഷ് എന്ന ഇന്ത്യക്കാരനാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: malayali wins abu dhabi big ticket first price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here