‘ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല’; ആദിപുരുഷ് വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന് എൻവൈ വിഎഫ്എക്സ്‌വാല

ആദിപുരുഷ് വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന വിശദീകരണവുമായി എൻവൈ വിഎഫ്എക്സ്‌വാല. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ വിഎഫ്എക്സ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതോടെയാണ് സിനിമയുടെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന് എൻവൈ വിഎഫ്എക്സ്‌വാല വിശദീകരിച്ചത്. നടൻ അജയ് ദേവ്ഗണിൻ്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് എൻവൈ വിഎഫ്എക്സ്‌വാല.
'ADIPURUSH' CG/SPECIAL EFFECTS: NY VFXWALA ISSUES CLARIFICATION… OFFICIAL STATEMENT…#Adipurush #NYVFXwala pic.twitter.com/pZlPqENUIR
— taran adarsh (@taran_adarsh) October 3, 2022
വിഎഫ്എക്സ് ട്രോളുകൾക്ക് പിന്നാലെ സിനിമയുടെ സംവിധായകനെ തൻ്റെ മുറിയിലേക്ക് ക്ഷണിക്കുന്ന പ്രഭാസിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദേഷ്യത്തിൽ ‘ഓം, യൂ കമിങ്ങ് ടു മൈ റൂം’ എന്ന് പറയുന്ന പ്രഭാസിനെയാണ് വിഡിയോയിൽ കാണുന്നത്. മോശം വിഎഫ്എക്സ് ഒരുക്കിയതിന് സംവിധായകനെ ‘പഞ്ഞിക്കിടാനാവും’ പ്രഭാസ് വിളിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങൾ പ്രതികരിക്കുന്നത്.
ടീസർ പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. 500 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ട്രെയിലർ റിലീസായതോടെ വിഎഫ്എക്സ് വ്യാപകമായി വിമർശിക്കപ്പെടുകയാണ്. വിഎഫ്എക്സ് കണ്ടാൽ കാർട്ടൂൺ പോലെയുണ്ടെന്നാണ് വിമർശനം. ഇതിനു പിന്നാലെയാണ് പ്രഭാസിൻ്റെ വിഡിയോ പുറത്തുവന്നത്.
Om you coming to my room ? pic.twitter.com/kM1UppGVr3
— Venu Prabhas™ (@TheVenuPrabhas) October 3, 2022
പ്രഭാസിനെക്കൂടാതെ സെയ്ഫ് അലി ഖാൻ, കൃതി സാനൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കും.
Story Highlights: ny vfxwaala adipurush vfx troll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here