Advertisement

അധ്യാപികയെ ഡോക്ടർമാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ

October 4, 2022
2 minutes Read

ഉത്തർപ്രദേശിലെ ബസ്തിയിൽ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ മറ്റ് രണ്ട് ഡോക്ടർമാർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 27 നാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്.

ബസ്തിയിലെ സദർ ഹോസ്പിറ്റലിലാണ് സംഭവം. ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിക്കുകയും, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടറെ കാണാൻ പെൺകുട്ടിയും സമ്മതിച്ചു. പെൺകുട്ടി ലഖ്‌നൗവിൽ നിന്ന് ബസ്തിയിലെത്തി.

ശേഷം ഡോക്ടർ, അധ്യാപികയെ തന്റെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ മറ്റ് 2 സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. അവിടെ വച്ച് മൂന്ന് പേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതിഷേധിച്ചപ്പോൾ മർദിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടി ഒരു സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയാണ്.

Story Highlights: UP Doctor Invites Social Media Friend To Hospital 3 Doctors Rape Her

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top