17 കാരിയുടെ നഗ്നശരീരം വഴിയരികിൽ കണ്ടെത്തി: യോഗി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം വഴിയരികിൽ കണ്ടെത്തി. പ്രഭാത കൃത്യങ്ങൾക്കായി പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് നഗ്നമായ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഉത്തർപ്രദേശിലെ ഔറയ്യയിലെ ദിബിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് 17 കാരിയായ പെൺകുട്ടി പ്രഭാത കൃത്യങ്ങൾക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചു വന്നില്ല. ഇതോടെ ആശങ്കയിലായ വീട്ടുകാരും സമീപവാസികളും തെരച്ചിൽ തുടങ്ങി. വീടിന് സമീപത്തെ മില്ലത്ത് പറമ്പിൽ നിന്നാണ് പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെടുത്തത്.
പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷവും ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹവുമായി പൊലീസ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. മൃതദേഹവുമായി പൊലീസ് ഓടുന്നത്ത് വീഡിയോയിൽ കാണാം.
After the murder of a Dalit daughter in Uttar Pradesh's Auraiya, the body was found in the millet field. Why murders of Dalits increased alot in UP and MP where is #BJP sarkar? Where is #Modi ji #YogiAdityanath g.#HinduRashtra #BJPFails #RSSRally #BombThreat #RajnathSingh pic.twitter.com/RrANuKpwNn
— Deepak Adivasi (@deepakadivasi00) October 3, 2022
“17 വയസ്സുള്ള പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം ഔറയ്യയിലെ ഒരു മില്ലറ്റ് വയലിൽ കണ്ടെത്തി. പൊലീസ് എത്തി മൃതദേഹവുമായി ഓടുന്നു. പെൺകുട്ടിയുടെ കുടുംബം പൊലീസിന്റെ പിന്നാലെ ഓടുകയാണ്.” കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ജില്ലാ ഭരണകൂടം ആരോപണങ്ങൾ നിഷേധിച്ചു. നിയമനടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് പോയതെന്ന് ഔറയ്യ സൂപ്രണ്ട് ചാരു നിഗം അവകാശപ്പെട്ടു.
വീട്ടുകാരുടെ അനുമതിയോടെയാണ് മൃതദേഹം കൊണ്ടുപോകുന്നത്. ബലപ്രയോഗത്തിലൂടെയല്ല മൃതദേഹം കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ധരെ വിളിച്ചതായി പൊലീസ് അറിയിച്ചു. വിഷയം അന്വേഷിച്ചുവരികയാണ്. ഗ്രാമത്തിൽ 10 പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ വീഡിയോയിൽ പകർത്തുമെന്നും വീട്ടുകാരുടെ മൊഴിയനുസരിച്ച് പരാതി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശാണ് രാജ്യത്ത് മുന്നിൽ.
Story Highlights: UP Teen’s Naked Body Found In Field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here