വഖഫ് ഭൂമി ന്യൂനപക്ഷത്തിന് വേണ്ടി തന്നെ; സ്‌കൂളുകളും മദ്രസകളും ആശുപത്രികളും നിര്‍മിക്കുമെന്ന് യുപി മന്ത്രി

ഉത്തര്‍പ്രദേശില്‍ വഖഫ് ഭൂമി കൈയേറി അനധികൃതമായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന് ന്യൂനപക്ഷ മന്ത്രി ഡാനിഷ് അന്‍സാരി. അനധികൃതമായി നിര്‍മിക്കപ്പെട്ട എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കി പകരം സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുമെന്നാണ് വാഗ്ദാനം.
വഖഫ് സ്വത്ത് മുസ്ലീം സമുദായത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി തന്നെ ഉപയോഗിക്കണം. അതുകൊണ്ടാണ് യോഗി-സര്‍ക്കാര്‍ അനധികൃത കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി വഖഫ് ഭൂമിയില്‍ ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കും. മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.
Read Also: അയോധ്യാ ഭൂമി തർക്കം: മുസ്ലിം പള്ളി നിർമിക്കാനാവശ്യമായ ഭൂമി നിർദേശിച്ച് യുപി സർക്കാർ
സ്‌കൂളുകളില്‍ കണക്കും ശാസ്ത്രവും പ്രധാന വിഷയങ്ങളായി പരിഗണിക്കും. നഗരത്തിലെ കന്റോണ്‍മെന്റ് ഏരിയയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കും. ന്യൂനപക്ഷ തൊഴില്‍ മേളകള്‍ നടത്തും. ഓട്ടോമൊബൈല്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിശീലനങ്ങളും ജനങ്ങള്‍ക്കായി നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Waqf land is for minority community says up minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here