സംഘപരിവാര്‍ ഭീഷണി; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി തടയണമെന്ന് ബിജെപി ആവശ്യപെട്ടിരുന്നു.
പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം.കെ.രാഘവന്‍ എംപി, മുനവറലി തങ്ങള്‍, കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
പൗരാവകാശ വേദിയുടെ പരിപാടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് തടയണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപി നേരിട്ട് ഇത് തടയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാൽ സംഘപരിവാർ സംഘടനകൾ പരിപാടിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെയാണ് പരിപാടി സംഘാടകർ പിൻവലിച്ചത്.
Story Highlights: Siddique Kappan solidarity meeting canceled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here