ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ കുവൈറ്റിലെ അൽ-ഷുവൈഖ് തുറമുഖത്തെത്തി

ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ കുവൈറ്റിലെ അൽ-ഷുവൈഖ് തുറമുഖത്തെത്തി. ഐ എൻ എസ് – ടി ഐ ആർ, ഐ എൻ എസ് സുജാത എന്നിവയാണ് സംയുക്ത പരിശീലന സന്ദർശനത്തിനായി അൽ-ഷുവൈഖ് തുറമുഖത്തെത്തിയത്.
ജൂലൈയിൽ INS TEG ന്റെ സന്ദർശനത്തിന് ശേഷം കുവൈറ്റ് തുറമുഖത്ത് കപ്പലുകളുടെ വരവ് ഉഭയകക്ഷി പ്രതിരോധ ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. കുവൈറ്റിലെ അൽഷുവൈഖ് തുറമുഖത്ത് എത്തിയ കപ്പലുകൾക്ക് കുവൈറ്റ് നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡ്‌സ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.
Read Also: കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു
കൂടാതെ സ്‌കൂൾ കുട്ടികളും കപ്പലുകളെ സ്വീകരിക്കാൻ എത്തിയിരുന്നു. 3 ദിവസം കുവൈറ്റ് തുറമുഖത്ത് തുടരുന്ന കപ്പലുകളിൽ ഇന്ത്യക്കാർക്ക് സന്ദർശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി അനുമതി ലഭിക്കുന്നവർക്കാണ് സന്ദർശനത്തിന് അനുമതി.
Story Highlights: Three Indian naval ships arrive in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here