Advertisement

2025 ഓടെ ഇന്ത്യന്‍ ഐടി മേഖലയിൽ 22 ലക്ഷം പേർ രാജിവെക്കുമെന്ന് റിപ്പോർട്ട്

October 6, 2022
Google News 2 minutes Read

കൊവിഡ് പ്രതിസന്ധിയിൽ മിക്ക മേഖലകളും പ്രതിസന്ധിയിൽ ആയപ്പോൾ ഐടി മേഖലയാണ് പിടിച്ചുനിന്നത്. കഴിഞ്ഞ ദശകത്തില്‍ 15.5 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചയാണ് ഐടി മേഖലയിൽ രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ത്യൻ ഐടി മേഖല 5.5 ലക്ഷം പുതിയ ജോലികളും സൃഷ്ടിച്ചു. എങ്കിലും വലിയൊരു പ്രതിസന്ധിയാണ് ഐടി മേഖല നേരിടാൻ പോകുന്നത്. 22 ലക്ഷം ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ രാജിയ്‌ക്കൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

തങ്ങളുടെ കമ്പനിയുടെ വളർച്ചയ്ക്ക് കാരണക്കാരായ ഐടി പ്രഫഷണലുകളെ അതാത് കമ്പനികളിൽ പിടിച്ചുനിർത്തുക എന്നതാണ് ഇനി ഐടി മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജീവനക്കാര്‍ തങ്ങളുടെ കമ്പനിയില്‍നിന്ന് രാജിവയ്ക്കുന്നതിന്‍റെ നിരക്ക് ഇന്ത്യയിൽ കുതിച്ചുയരുമെന്നാണ് ടീം ലീസ് ഡിജിറ്റലിന്‍റെ ടാലന്‍റ് എക്സോഡസ് റിപ്പോര്‍ട്ട് പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിൽ ഇതിന്റെ നിരക്ക് 49 ശതമാനമാണെങ്കിൽ 2022-23 സാമ്പത്തിക വര്‍ഷത്തിൽ 55 ശതമാനമായി ഉയരുമെന്നാണ് സൂചന.

റിപ്പോർട്ടിൽ പറയുന്ന കണക്കനുസരിച്ച് 2025 ഓടെ 22 ലക്ഷം ഐടി പ്രഫഷനലുകളെങ്കിലും ജോലി രാജിവയ്ക്കുമെന്നാണ് സൂചന. 57 ശതമാനം ഐടി പ്രഫഷനലുകളും ഐടി സേവന മേഖലയിലേക്ക് ഭാവിയില്‍ മടങ്ങി വരാന്‍ താത്പര്യം കാണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശമ്പളം ഉയര്‍ത്തുന്നത് കൊണ്ട് മാത്രം ജീവനക്കാരുടെ പ്രകടനവും തൊഴില്‍ സംതൃപ്തിയും മെച്ചപ്പെടണമെന്നില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഐടി വ്യവസായത്തിൽ നിലനിൽക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: As Many As 22 Lakh Indian IT Professionals Likely To Quit Their Jobs By 2025, Says Survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here