Advertisement

ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്; കളി 40 ഓവർ; സഞ്ജു ടീമിൽ

October 6, 2022
Google News 7 minutes Read

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയും ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി.

മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകി ആരംഭിച്ചതിനാൽ 40 മിനിട്ടാണ് ഒരു ഇന്നിംഗ്സ്. ഒരു ബൗളർക്ക് പരമാവധി 8 ഓവർ എറിയാം. 1 മുതൽ 8 വരെ ഓവറുകളാവും ആദ്യ പവർപ്ലേ. മൂന്നാം പവർപ്ലേ അവസാന 8 ഓവറുകൾ.

സ്ക്വാഡുകൾ

India (Playing XI): Shikhar Dhawan(c), Shubman Gill, Ruturaj Gaikwad, Shreyas Iyer, Ishan Kishan, Sanju Samson(w), Shardul Thakur, Kuldeep Yadav, Ravi Bishnoi, Mohammed Siraj, Avesh Khan

South Africa (Playing XI): Janneman Malan, Quinton de Kock(w), Temba Bavuma(c), Aiden Markram, Heinrich Klaasen, David Miller, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Tabraiz Shamsi

Story Highlights: first odi south africa batting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here