ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം.ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.പേസർ മുകേഷ് കുമാർ,ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.(india vs southafrica first odi)
ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി രോഹിത് ശർമ്മയും സംഘവും ഇന്ന് യാത്രതിരിക്കും. ആ ടീമിൽ ഇടം കിട്ടാത്തവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നേരിടുന്നത്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ഇന്ത്യൻ ടീം : ശിഖർ ധവാൻ(ക്യാപ്ടൻ),ശ്രേയസ് അയ്യർ,സഞ്ജു സാംസൺ, ആവേഷ് ഖാൻ, ദീപക് ചഹർ, റിതുരാജ് ഗെയ്ക്ക്‌വാദ്,ഇഷാൻ കിഷൻ,കുൽദീപ് യാദവ്, സിറാജ്,മുകേഷ് കുമാർ,രജത് പാട്ടീദാർ,രവി ബിഷ്ണോയ്,ഷഹ്‌ബാസ് അഹമ്മദ്,ശുഭ്മാൻ ഗിൽ,ശാർദൂൽ താക്കൂർ,രാഹുൽ ത്രിപാതി
ദക്ഷിണാഫ്രിക്കൻ ടീം : ടെംപ ബൗമ(ക്യാപ്ടൻ),ക്വിന്റൺ ഡികോക്ക്,റീസ ഹെൻറിക്സ്,ഹെൻറിച്ച് ക്ളാസൻ, കേശവ് മഹാരാജ്, ജാനേമൻ മലാൻ,എയ്ഡൻ മാർക്രം,ഡേവിഡ് മില്ലർ,ലുംഗി എൻഗിഡി,അൻറിച്ച് നോർക്യേ,വെയ്ൻ പാർണൽ,പെഹ്‌ലുക്ക്‌വായോ,പ്രിട്ടോറിയസ്,റബാദ,തബാരേസ് ഷംസി
Story Highlights: india vs southafrica first odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here