സ്വകാര്യ ബസിൽ യാത്ര ചെയ്യവേ പൊലീസുകാരൻ്റെ പിസ്റ്റൽ മോഷണം പോയി; യുവതിയടക്കം മൂന്നു പേർ പിടിയിൽ

ആലപ്പുഴയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യവേ പൊലീസുകാരൻ്റെ പിസ്റ്റൽ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്നു പേർ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്.
Read Also: കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; എംഡിഎംഎ എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. പിസ്റ്റൽ മോഷ്ടിച്ച സംഘത്തെ ആലപ്പുഴ ബീച്ചിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൽ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണ്.
Story Highlights: policeman’s pistol was stolen while traveling in a private bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here