പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സയിലുള്ള കുട്ടികളില്ല; പരുക്കേറ്റവര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്; ഷാഫി പറമ്പിൽ

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സയിലുള്ള കുട്ടികളില്ല. പ്രഥമിക ചികിത്സ തേടിയവരെല്ലാം ചികിത്സാ കഴിഞ്ഞു മടങ്ങിയെന്ന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ. പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നുണ്ട്. ചികിത്സാ തേടുന്നവരിൽ ഗുരുതര സാഹചര്യം എന്ന് പറയുന്നത് തൃശൂർ മെഡിക്കൽ കോളജിലാണ്. അതിൽ നാലുപേരുടെ അവസ്ഥ ഗുരുതരമെന്നാണ് പറയുന്നത്. ഇനി മരണ വാർത്ത വരില്ല എന്ന പ്രതീക്ഷയിലാണ്.(road accident school tour bus and ksrtc shafi parambil)
നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ രക്ഷാ പ്രവർത്തനമാണ് ഉണ്ടായത്. മറ്റ് നടപടി ക്രമങ്ങൾ ചെയ്തുവരികെയാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും. മരിച്ച ഒമ്പതുപേരെ തിരിച്ചറിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
Story Highlights: road accident school tour bus and ksrtc shafi parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here