Advertisement

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ടി20: ബംഗ്ലദേശും പാകിസ്താനും ഇന്ന് മുഖാമുഖം

October 7, 2022
Google News 2 minutes Read

ന്യൂസിലൻഡ്-ബംഗ്ലാദേശ്-പാകിസ്താൻ ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ നേരിടും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ഇന്ത്യൻ സമയം രാവിലെ 7:30 നാണ് മത്സരം. ന്യൂസിലൻഡിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി, മൂന്ന് ടീമുകൾക്കും ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നേരിട്ട നിരാശാജനകമായ തോൽവിൽ, പാഠം ഉൾക്കൊണ്ട് വിജയ വഴിയിൽ തിരിച്ചെത്താനാണ് പാക്ക് ശ്രമം. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ യുഎഇയെ 2-0 ത്തിന് പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.

ബംഗ്ലാദേശ് (സാധ്യത XI):
ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), ലിറ്റൺ ദാസ്, നൂറുൽ ഹസൻ, അഫീഫ് ഹൊസൈൻ, സബ്ബിർ റഹ്മാൻ, മൊസാദേക് ഹൊസൈൻ, മെഹ്ദി ഹസൻ മിറാജ്, മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ്, നസൂം അഹമ്മദ്, മുഹമ്മദ് സൈഫുദ്ദീൻ.

പാകിസ്താൻ (സാധ്യത XI):
ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, ആസിഫ് അലി, ഖുശ്ദിൽ ഷാ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, ഷഹീൻ അഫ്രീദി.

Story Highlights: Bangladesh vs Pakistan Tri-Series 1st T20I

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here