ആവശ്യപ്പെട്ട പണം നൽകിയില്ല, പിതാവിനെ മകൻ കൊന്നു: അമ്മയ്ക്ക് ഗുരുതര പരുക്ക്

ഡൽഹിയിൽ പിതാവിനെ മകൻ തലക്കടിച്ച് കൊന്നു. പണത്തിന്റെ പേരിലുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്. 34 കാരൻ്റെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെസ്റ്റ് ഡൽഹിയിലെ ഫത്തേ നഗർ ഏരിയയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. ഓഹരിവിപണിയിൽ പ്രതിയായ ജസ്ദീപ് സിംഗിന് ഏഴുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ഇത് നികത്താൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കൾ വിസമ്മതിച്ചപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിതാവ് സ്വർണജീത് സിംഗ് (65) സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമ്മ അജീന്ദർ കൗർ (60) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവാഹിതനായ ജസ്ദീപിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Delhi Man Kills Father After Losing ₹ 7 Lakh In Stock Market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here