Advertisement

നാല് വയസ്സുകാരിയുടെ കൂട്ട് 12 അടി നീളമുള്ള പെരുമ്പാമ്പ്; അവിശ്വസനീയമെന്ന് കാഴ്ച്ചക്കാർ…

October 7, 2022
2 minutes Read

വളർത്തുമൃഗങ്ങളോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. പട്ടിയും പൂച്ചയും പക്ഷികളുമെല്ലാം നമ്മുടെ വീട്ടിലെ പ്രിയപെട്ടവരാണ്. കുട്ടികൾക്കും വളർത്തുമൃഗങ്ങളോട് പ്രത്യേക ഇഷ്ടമാണ്. എന്നാൽ പെരുമ്പാമ്പിനെ പെറ്റായി വളർത്തുന്ന പെൺകുട്ടിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ വീഡിയോ. 12 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പുമായി ടിവി കാണുകയാണ് വിഡിയോയിൽ‍ പെൺകുട്ടി.

എന്നാൽ പെൺകുട്ടിയും പെരുമ്പാമ്പും തമ്മിലുള്ള സൗഹൃദം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ. ഈ നാലുവയസുകാരിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. അവിശ്വസനീയമാണ് ഈ ദൃശ്യങ്ങൾ എന്നാണ് ആളുകൾ ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്. പെരുമ്പാമ്പിനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്നതും തഴുകുന്നതും ആളുകളിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

“നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ പ്രയാസമാണ്, പക്ഷെ കുട്ടി തികച്ചും സുരക്ഷിതയാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. എന്നിരുന്നാലും കുട്ടിയുടെ സുരക്ഷയെ ചൊല്ലിയും നിരവധി കമന്റുകളാണ് വരുന്നത്. പാമ്പ് വളർത്തുമൃഗമല്ല, വന്യ മൃഗമാണ്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്നും ആളുകൾ മുന്നറിപ്പ് നൽകിയിട്ടുണ്ട്.

Story Highlights: Girl with 12-foot long reticulated python

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top