കണ്ണൂർ സർവകലാശാല പഠന ബോർഡുകൾ: വിസിയുടെ പട്ടിക ഗവർണർ നിരാകരിച്ചു

യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കാൻ നിർദേശം. ഗവർണരുടെ അധികാരം മറികടന്നാണ് 72 പഠന ബോർഡുകൾ വി.സി പുനസംഘടിപ്പിച്ചത്. ഇതിൽ ചട്ടം മറികടന്ന് അയോഗ്യരെ ഉൾപ്പെടുത്തിയെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിർദേശം വകവെക്കാതെയാണ് പട്ടിക ഗവർണരുടെ അംഗീകാരത്തിന് നൽകിയത്.
72 പഠന ബോർഡുകളിലെ 800ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.
നേരത്തെ ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണറോട് ആവശ്യപ്പെട്ടതും വിവാദമായി. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവന്റെ അന്നത്തെ മറുപടി.
ചട്ടപ്രകാരം പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കാണ്. കണ്ണൂര്‍ സര്‍വകലാശാല ആരംഭിച്ച വര്‍ഷം മുതല്‍ ഈ രീതിയിലാണ് പഠന ബോര്‍ഡുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി കഴിഞ്ഞ വര്‍ഷം സര്‍വ്വകലാശാല തന്നെ നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. ബോര്‍ഡുകളില്‍ സീനിയര്‍ അധ്യാപകരെ ഒഴിവാക്കി സര്‍വീസ് കുറഞ്ഞവരെയും സ്വാശ്രയ കോളജ് അധ്യാപകരെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും നാമനിര്‍ദേശം ചെയ്‌തെന്നതാണ് പ്രധാന ആരോപണം. സര്‍വകലാശാലയുടെ നടപടി ചോദ്യംചെയ്ത് അക്കാഡമിക് കൗണ്‍സില്‍ അംഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതിയും നിയമനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ പട്ടിക ഗവര്‍ണര്‍ തള്ളിയത്.
Story Highlights: Kannur University Boards of Studies: Governor rejects list of VCs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here