ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം; സ്‌പെഷ്യന്‍ ഡ്രൈവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഈ മാസം പതിനാറാം തീയതി വരെ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധന നടത്തും. ബസ്സുകളിലെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ നിരവധി ബസ്സുകള്‍ പിടികൂടി. പത്തനംതിട്ട തൃശ്ശൂര്‍ ഇടുക്കി എറണാകുളം കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടന്നത്.
വടക്കഞ്ചേരി അപകടത്തിനും പിന്നാലെയാണ് റോഡുകളിലെ ടൂറിസ്റ്റ് ബസുകളുടെ പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും തീരുമാനിച്ചത്. ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പേരില്‍ ഈ മാസം പതിനാറാം തീയതി വരെ പ്രത്യേക ഡ്രൈവ് നടത്തും. അനധികൃത രൂപമാറ്റം അമിതവേഗത ഫ്‌ലാഷ് ലൈറ്റുകള്‍ ഡാന്‍സ് ഫ്‌ലോര്‍ അമിത ശബ്ദ സംവിധാനം എന്നിവയാകും പ്രധാനമായും പരിശോധിക്കുക.
Read Also: അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി
ടൂറിസ്റ്റ് ബസുകളിലെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും പരിശോധന നടത്തും. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി ടൂറിസ്റ്റ് ബസ്സുകള്‍ ആണ് കുടുങ്ങിയത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് 42 കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സംഘം പിടികൂടി, എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് എതിരെയാണ് നടപടി സ്വീകരിച്ചത് നാല് ബസുകളില്‍ വേഗപൂട്ടും ഉണ്ടായിരുന്നില്ല.
Story Highlights: MVD Special Drive for tourist buses to checking violations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here