Advertisement

സൗത്ത് സോണ്‍ പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും

October 7, 2022
Google News 2 minutes Read

വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന 13ാമത് സൗത്ത് സോണ്‍ പിസ്റ്റൾ
ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 580 ഓളം ഷൂട്ടര്‍മാരാണ് ചാമ്പ്യൻഷിപ്പിൽ ഭാഗമായത്.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍, 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ സ്‌പോര്‍ട്‌സ് പിസ്റ്റള്‍, 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. സൗത്ത് സോണ്‍ ചാമ്പ്യൻഷിപ്പില്‍ നിന്ന് യോഗ്യത നേടുന്ന ഷൂട്ടര്‍മാര്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കും. ഈ മാസം അഞ്ചിനാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.

ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിന്റെ സമാപനവും സമ്മാനദാനവും ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ഈ മാസം 16 മുതല്‍ 22 വരെ നടക്കുന്ന 16ാമത് ഓള്‍ ഇന്ത്യ ജി.വി മാവ്‌ലങ്കാര്‍ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിനും വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് വേദിയാകും.

Story Highlights: The South Zone Pistol Shooting Championship will conclude today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here