‘പണമില്ലാത്തതിനാലാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നത്’; പൊട്ടിക്കരഞ്ഞ് ഭര്‍ത്താവ്

പണമില്ലാത്തതിനാലാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നതെന്ന് കൊല്ലം ചടയമംഗലത്ത് മരിച്ച അശ്വതിയുടെ ഭര്‍ത്താവ്. സാമ്പത്തിക പ്രതിസന്ധി മനസിലാക്കി ഭാര്യയും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചെന്ന് അശ്വതിയുടെ ഭര്‍ത്താവ് അനി ട്വന്റിഫോറിനോട് പറഞ്ഞു. തുടര്‍ന്ന് അനിയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടില്‍ വച്ച് അശ്വതിയുടെ പ്രസവമെടുക്കുകയായിരുന്നു. (woman delivered baby at home husband ani response)
ഇവരുടെ ഒരു കുഞ്ഞ് മുന്‍പ് ഇതേരീതിയില്‍ മരിച്ചിരുന്നു. രാത്രി ഒരു മണിക്കാണ് അശ്വതിക്ക് പ്രസവവേദനയുണ്ടാകുന്നത്. ഞാന്‍ പ്രസവമെടുത്ത ശേഷം കുഞ്ഞിനെ മകനെ ഏല്‍പ്പിച്ചു. കഞ്ഞിവെള്ളവും ചൂടുവെള്ളവും അശ്വതിക്ക് കൊടുത്തു. പിന്നീട് എന്നെ അടുത്ത് വിളിച്ച് വെള്ളം ചോദിച്ചുടനെ അവള്‍ മരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അനി പറയുന്നത് ഇങ്ങനെ.
Read Also: ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് പ്രസവം നടത്തി; കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചു
അശ്വതി ഭര്‍ഭിണിയാണെന്ന വിവരം പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. ഇന്നലെയാണ് യുവതി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അശ്വതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് അശ്വതിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം അശ്വതി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ അശ്വതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: woman delivered baby at home husband ani response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here