ദുബായില്‍ വാടകക്കാരുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതില്‍ മാറ്റം

ദുബായില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ കരാറില്‍ നല്‍കുന്നതില്‍ മാറ്റം. ഇനിമുതല്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം മാത്രം അറിയിച്ചാല്‍ മതിയെന്ന് ദുബായി ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
നേരത്തെ ഉടമസ്ഥര്‍ വാടകക്കാരുടെ പേരും എമിറേറ്റ്സ് ഐഡികളും ജനനത്തീയതിയും നല്‍കണമെന്നായിരുന്നു നിയമം. പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ എല്ലാ സ്വകാര്യ വിവരങ്ങളും നല്‍കുന്നത് ഓപ്ഷണലാണ്. ഉയര്‍ന്ന ജീവിത നിലവാരം നല്‍കുന്നതിനും നിലവിലുള്ള കെട്ടിടങ്ങളില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.
Read Also: ഹാനികരമായ സൂക്ഷ്മാണുക്കള്‍ കണ്ടെത്തി; ഖത്തറിലെ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ചെമ്മീന് വിലക്ക്
കൂടാതെ കുടുംബാംഗങ്ങളുടെയോ ഫ്‌ലാറ്റ്‌മേറ്റുകളുടെയോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള രണ്ടാഴ്ചത്തെ സമയപരിധി എന്ന നിബന്ധനയും ഇല്ലാതാക്കിയിട്ടുണ്ട്. ദുബായ് റെസ്റ്റ് ആപ്പില്‍ താമസക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
Story Highlights: changes in Dubai tenant registration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here