ഉപദേശകൻ തന്നെ മോഷ്ടാവ്; കള്ളന്മാരിൽ നിന്ന് വീട് സുരക്ഷിമാക്കാൻ നിർദ്ദേശങ്ങൾ നൽകുന്ന ബിസിനസ്; ഒടുവിൽ മോഷണത്തിന് പിടിയിലായി

വീട് കള്ളന്മാരിൽ നിന്ന് സുരക്ഷിതമാക്കാൻ സിസിടിവിയും ശക്തിയുള്ള പൂട്ടുകളും അലാറം തുടങ്ങി നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. കള്ളന്മാരിൽ നിന്നും വീട് എങ്ങനെ സംരക്ഷിക്കാമെന്ന് വീട്ടുടമസ്ഥർക്ക് പറഞ്ഞുകൊടുക്കുന്ന വ്യത്യസ്തമായ സംരംഭം നടത്തിയിരുന്ന സാം എഡ്വേർഡ് എന്ന 28 കാരൻ ഇപ്പോൾ പോലീസ് പിടിയിലായിരിക്കുകയാണ്. എന്താണ് സംഭവം എന്നല്ലേ? ഉപദേഷ്ടാവ് തന്നെ മോഷ്ടാവ് ആയിരിക്കുകയാണ്.
‘സാംസ് ബർഗ്ലറി പ്രിവൻഷൻ’ എന്ന പേരിൽ ഇയാൾക്കൊരു സംരംഭം ഉണ്ട്. 2019 ലാണ് ഇത് ആരംഭിച്ചത്. മോഷ്ടാക്കൾ കയറാതെ എങ്ങനെ വീടുകൾ സംരക്ഷിച്ചു നിർത്താം എന്ന് ഉപയോക്താക്കൾക്ക് ഉപദേശങ്ങൾ നൽകുക എന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക അലാം സംവിധാനങ്ങളെക്കുറിച്ചും വാതിലുകൾക്ക് നൽകാവുന്ന മികച്ച പൂട്ടുകളെക്കുറിച്ചുമെല്ലാം ഉപദേശം തേടിയെത്തുന്നവർക്ക് പറഞ്ഞുകൊടുക്കും. മണിക്കൂറിന് 20 പൗണ്ടാണ് അതായത് 1800 രൂപയാണ് സാം ഈടാക്കിയിരുന്നത്.
കള്ളന്മാരെ കുറിച്ചോർത്ത് ഇനി പേടിക്കണ്ട എന്നും സമാധാനപരമായി ജീവിക്കാമെന്നുമാണ് സാം പരസ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മോഷണക്കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 2021 സെപ്റ്റംബറിനും 2022 മാർച്ചിനും ഇടയിൽ 11 വീടുകളിലാണ് സാം കവർച്ച നടത്തിയത്. പന്ത്രണ്ടാമത്തെ വീട്ടിലെ മോഷണം പരാജയപ്പെടുകയായിരുന്നു. ആഭരണങ്ങളടക്കം വിലപിടിപ്പുള്ള പലതും സാം വീടുകളിൽ നിന്ന് മോഷ്ടിച്ചു. 20 മില്യൺ പൗണ്ട് അതായത് 180 കോടി രൂപ വില വരുന്ന വസ്തുക്കൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് സാം പറയുന്നത്. മൂന്നുവർഷവും അഞ്ചുമാസം നീണ്ട തടവു ശിക്ഷയാണ് കോടതി സാമിന് നൽകിയിരിക്കുന്നത്.
Story Highlights: Man advised for House Safety caught for Burglary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here