അമ്മയെയും കുഞ്ഞിനേയും ഭർതൃമാതാവ് ഇറക്കിവിട്ട സംഭവം; കേസെടുത്ത് പൊലീസ്

കൊല്ലം കൊട്ടിയത്ത് അമ്മയെയും കുഞ്ഞിനെയും വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, സ്ത്രീധന പീഡന നിയമപ്രകാരവുമാണ് കേസ്.
കൊട്ടിയം പോലീസാണ് കേസ് എടുത്തത്.ഭർത്താവ് പ്രതീഷ് ലാൽ, അമ്മ അജിതാ കുമാരി, ഭർതൃ സഹോദരി എന്നിവർക്ക് എതിരെയാണ് കേസ്.
ഇതിനിടെ അമ്മയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഡിജിപിക്ക് കത്തയച്ചു. അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
കേസ് പരിഗണിച്ച കൊല്ലം അഡീഷനൽ സെഷൻസ് കോടതി പന്ത്രണ്ടിന് മീഡിയേഷൻ അനുവദിച്ചിട്ടുണ്ട്. അതേസമയം കൊട്ടിയം പൊലീസിന്റെ വീഴ്ചയിൽ നടപടി വേണമെന്നാവശ്യം ശക്തമാണ്.
അമ്മയും കുഞ്ഞും ഇരുപതുമണിക്കൂർ വീടിന് പുറത്തു നിന്നപ്പോൾ കാഴ്ചക്കാരായി നിന്ന കൊട്ടിയം പൊലീസിന്റേത് ഗുരുതരവീഴ്ചയായിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മിഷനു സിഡബ്ല്യുസിയും ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
വ്യാഴം വൈകിട്ട് 3നാണു യുവതിയെയും കുഞ്ഞിനെയും ഇവർ താമസിക്കുന്ന വീട്ടിൽനിന്നു പുറത്താക്കിയത്. ഇന്നലെ രാവിലെ 10 മണിയോടെ ബാലാവകാശ കമ്മിഷൻ, സിഡബ്ല്യുസി, വനിതാ കമ്മിഷൻ, ജനപ്രതിനിധികൾ, പൊലീസ് എന്നിവർ നടത്തിയ ചർച്ചയെത്തുടർന്ന് ഉച്ചയ്ക്കു 12 നാണു വീട്ടിൽ കയറാൻ സാധിച്ചത്. വീടിനുള്ളിൽ കതകടച്ച് ഇരിപ്പായിരുന്ന അജിതകുമാരി ഒടുവിൽ ഇതേ വളപ്പിലുള്ള കുടുംബവീട്ടിലേക്കു മാറാൻ സമ്മതിച്ചു. അതുല്യയും മകനും ശ്രീലകത്തിലും അജിതകുമാരിയും ഭർത്താവും വാടകവീട്ടിലുമാണു താമസിച്ചിരുന്നത്.
Story Highlights: Police case on woman and her child who were locked out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here