ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം: പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ഇടപെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കണമെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലണ് സന്ദേശം വന്നത്. (private bus workers WhatsApp voice message against sfi activists)
സ്വകാര്യ ബസുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണെന്നും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരന്‍ അച്ഛനേയും മകളേയും അപമാനിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍ ആരും വന്നില്ലെന്നും ഉള്‍പ്പെടെ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തിലാണ് എസ്എഫ്‌ഐ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ സംഘത്തിനുനേരെ അസഭ്യം പറഞ്ഞ സാഗര ബസിനെതിരെ നേരത്തേയും പരായുണ്ടായിരുന്നു.
Story Highlights: private bus workers WhatsApp voice message against sfi activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here