‘പത്രിക പിന്‍വലിക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധം’; ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നും പ്രചാരണം തുടരും. (shashi tharoor said he wont withdraw nomination congress president election)
തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്‌റു കുടുംബം നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് തരൂര്‍ വിഭാഗം. പത്രിക പിന്‍വലിക്കാന്‍ തരൂരിന് വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പത്രിക പിന്‍വലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ‘കോൺഗ്രസിന്റെ രക്ഷയ്ക്ക് ശശി തരൂർ വരട്ടെ’; പാലായിൽ തരൂരിന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ
വ്യത്യസ്ത കോണുകളില്‍ നിന്ന് ചില നേതാക്കളടക്കം ഈ വിധത്തില്‍ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ സംബന്ധിച്ച് വിഷയമല്ലെന്നാണ് തരൂര്‍ പറയുന്നത്. താന്‍ ഉയര്‍ത്തുന്നത് ഒരു രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന്റെ നല്ല ഭാവിയാണ് ആ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു ഒത്തുതീര്‍പ്പിനും താനില്ല. പത്രിക ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: shashi tharoor said he won’t withdraw nomination congress president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here