വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ ആവശ്യമില്ല; 80%ത്തോളം മേഖലകളില്‍ നിന്ന് പിന്‍വലിക്കുന്നു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇനി അഫ്‌സ്പയുടെ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ആഭ്യന്തര സുരക്ഷ ശക്തമായി. നിലവില്‍ മേഖലയിലെ 80 ശതമാനത്തോളം പ്രദേശങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചുകഴിഞ്ഞതായും അമിത് ഷാ വ്യക്തമാക്കി. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ.
അസമില്‍ ബിജെപിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ചടങ്ങിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമം പിന്‍വലിച്ചതായി അറിയിച്ചത്. നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാങ്ങളില്‍ മതിയായ സുരക്ഷയുണ്ടെന്ന് ആഭ്യന്തര മന്ത്രി വാദിച്ചു .
Read Also: മണിപ്പൂർ തെരഞ്ഞെടുപ്പ്: അധികാരത്തിലെത്തിയാൽ അഫ്‌സ്പ പിൻവലിക്കും; കോൺഗ്രസ് പ്രകടന പത്രിക
നാഗാലാന്റിലെ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ അഫ്‌സ്പയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അസമില്‍ ഉള്‍പ്പെടെ അഫ്‌സ്പ 6 മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ മാസമാണ് ഉത്തരവിറങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ സാഹചര്യം മോശമാക്കിയതെന്നും അമിത് ഷാ വിമര്‍ശിച്ചു.
Story Highlights: will remove afspa from many places of assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here