Advertisement

സി.പി.ഐയിൽ ഉറച്ചുനിൽക്കും, പാർട്ടി വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം; ഇ.എസ് ബിജിമോൾ

October 9, 2022
2 minutes Read
ES Bijimol's Facebook post

സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസത്തിന്റെ പേരിലും പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെ പെടുത്തേണ്ടെന്നും സി.പി.ഐയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇ.എസ് ബിജിമോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരിയായിരിക്കും താൻ. അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം സി.പി.ഐയുടെ പ്രവർത്തകയായിരിക്കും. ഇരുപത്തിരണ്ടാം വയസിൽ സി.പി.ഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് താൻ വരുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ലെന്നും അവർ വ്യക്തമാക്കി. ( ES Bijimol’s Facebook post ).

ഇ.എസ് ബിജിമോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇരുപത്തിരണ്ടാം വയസിൽ സി പി ഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്കിയത്.

Read Also: കളങ്കിതർക്കായി മലർക്കെ തുറന്നിട്ട വാതിലുകൾ; സി.പി.ഐ.എമ്മിനും കോൺഗ്രസിനും എതിരെ എം.ടി രമേശ്

ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി പി ഐ യുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല . സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാൻ. അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം ഞാൻ സി.പി.ഐയുടെ പ്രവർത്തകയായിരിക്കും.

അഭിപ്രായങ്ങൾ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നൽകിയ ,ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നല്കിയ പിന്തുണയാണ് എൻ്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം.

Story Highlights: ES Bijimol’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top