അനധികൃത സ്വത്ത് സമ്പാദനം; ജിയോളജിസ്റ്റ് ദമ്പതിമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

അനധികൃത സ്വത്ത് സമ്പാദന കേസിൽ സസ്പെൻഷനിലായ ജിയോളജിസ്റ്റ് ദമ്പതിമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2014 മുതൽ 19 വരെയുള്ള കാലഘട്ടത്തിൽ രണ്ടുപേരും ചേർന്ന് ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മിക്ക ജില്ലകളിലും അടുത്ത ബന്ധുക്കളുടെ പേരിൽ ഭൂമിയും വീടും വാങ്ങിയെന്നും വിജിലൻസിന്റെ കണ്ടെത്തലുണ്ട്. (geologist couple disproportionate wealth)
Read Also: ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം; മൂന്നംഗ അന്വേഷണ കമ്മീഷനെ രൂപീകരിച്ചു
ജിയോളജിസ്റ്റുകളായിരുന്ന ശ്രീജിത്തിനും ഭാര്യക്കും എതിരായി കൂടുതൽ തെളിവുകളാണ് വിജിലൻസിന്റെ ധനകാര്യ വിഭാഗം ശേഖരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു കോടി മുപ്പത്തി രണ്ട് ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നാല് വർഷത്തിനിടയിൽ നടത്തി എന്നത്. ഒരു വർഷം ഇവർ 90 ലക്ഷം രൂപയാണ് ചിലവഴിച്ചത്. ഇത് ഇവരുടെ ആകെ വരുമാനത്തിന്റെ 37 ഇരട്ടി എന്നുള്ളതാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീജിത്ത് മുമ്പ് കൊല്ലത്ത് ജിയോളജിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ പണിഷ്‌മെൻ്റ് ട്രാൻസ്ഫെറിലാണ് പത്തനംതിട്ടയിലേക്ക് വന്നത്. ഇവിടെയുള്ള കാലയളവിലാണ് വൻതോതിൽ പണം വാങ്ങിയിരുന്നത്. വിജിലൻസ് പിടിക്കാതിരിക്കാൻ തൻ്റെ രൂപസാദൃശ്യമുള്ള അടുത്ത ബന്ധുവുമായിട്ടാണ് ശ്രീജിത്ത് മിക്കവാറും സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തെ വിട്ടാണ് പലപ്പോഴും കൈക്കൂലി വാങ്ങിയിരുന്നത് എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ രൂപസാദൃശ്യമുള്ള ആളെയും അടുത്ത ദിവസം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്ന് വിജിലൻസ് അറിയിച്ചു.
ഇദ്ദേഹത്തിൻ്റെ ഭാര്യ പല ഓഫീസുകളിലും വരുമ്പോൾ അവരെ വച്ചുപോലും കൈക്കൂലി വാങ്ങിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ജിയോളജിസ്റ്റുകൾ ആയിരുന്നതും ഇതിന് സഹായിച്ചു എന്നുള്ളത് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം ഇവരുടെ സ്വത്ത് സംബന്ധിച്ചും അടുത്ത ബന്ധുക്കളുടെ പേരിൽ വാങ്ങിയ ഭൂമിയും വീടും സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസ് തയ്യാറെടുക്കുന്നത്. നാല് വർഷത്തെ അനധികൃത ഇടപാടുകൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അതിൽ കൂടുതൽ തുകയ്ക്ക് ഇവര് ഇരുവരും അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നുള്ളതാണ് ഇപ്പോൾ വിജിലൻസിന്റെ പ്രാഥമിക നിഗമനം.
Story Highlights: geologist couple amassing disproportionate wealth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here