ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്നു; നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്നു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
UPDATE | A house collapsed near the Lahori gate of Delhi. 5 tenders on spot. So far 5 people have been rescued & shifted to hospital. Rescue operation on to locate others. 3-4 more people suspected to be trapped in debris: Delhi fire service pic.twitter.com/wlt7unqbKg
— ANI (@ANI) October 9, 2022
ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അവരെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: House collapses at Delhi’s Lahori Gate, many feared trapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here