ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ

ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ. തോമസ് ചാഴികാടൻ, ഡോ. എൻ.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.
കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ സംവിധാനത്തിൽ സെമി കേഡർ ലക്ഷ്യത്തിലേക്ക് മാറുന്ന രീതിയിലാണ് ഭാരവാഹിത്വത്തിൽ അഴിച്ചു പണി നടത്തിയത്. സിപിഐഎം മാതൃകയിൽ 131 സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. 45 അംഗ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 15 ആയി കുറച്ചു. കൂടാതെ 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.
Story Highlights: jose k mani kerala congress m chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here