Advertisement

തന്റെ താടിയെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല, അത് വ്യക്തിപരമായ കാര്യം; എംബി രാജേഷ്

October 9, 2022
Google News 2 minutes Read

മന്ത്രി എംബി രാജേഷ് താടി ഇല്ലാത്ത ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടതാണ് ഇപ്പോ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സംഗതി കൊള്ളാമെന്നും ഗൗരവം ചോർന്നു എന്നുമൊക്കെ തുടങ്ങി രസകരമായ നിരവധി കമന്റുകൾ മന്ത്രിയെ തേടി എത്തുന്നുണ്ട്. താടിഇല്ലാത്ത രൂപത്തെ കുറിച്ച് മന്ത്രി എംബി രാജേഷിന് പറയാനുള്ളത് മറ്റൊന്നാണ്.

സോഷ്യൽ മീഡിയയിലെ ചർച്ച കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. താടി എടുക്കുന്നതൊക്കെ തുകച്ചും വ്യക്തിപരമായ കാര്യമാണ്. ആ സ്വാതന്ത്ര്യമാണ് താൻ ഉപയോഗിച്ചത്. ചിലപ്പോൾ ആളുകൾക്ക് കൗതുകം തോന്നിയേക്കാം. അതിനപ്പുറം അതൊരു ചർച്ചാവിഷയം ആകേണ്ടതില്ല. മറ്റെന്തൊക്കെ വിഷയങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. കഥയില്ലാത്ത ചർച്ചകളെ വിമർശിക്കുന്ന ആളാണ് താനെന്നും എന്നാൽ അതിൽ താൻ തന്നെ ഇപ്പോൾ ഇരയായി മാറിയെന്നും എം ബി രാജേഷ് പറഞ്ഞു. 30 വർഷത്തിന് ശേഷം താടി വടിച്ചതിന് പിന്നിൽ ഒരു കഥയുമില്ല. എന്റെ ശരീരം, എന്റെ അവകാശം- അദ്ദേഹം പ്രതികരിച്ചു.

Read Also: വടക്കഞ്ചേരി വാഹനാപകടം: മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ കണ്ട് എം ബി രാജേഷ്; അപകടത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു

Story Highlights: Minister MB Rajesh Response His beardless Photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here