സൂര്യകുമാർ മികച്ച താരം; ബാറ്റിംഗ് വളരെ ഇഷ്ടമാണെന്ന് മുഹമ്മദ് റിസ്വാൻ

ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ പുകഴ്ത്തി പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ. സൂര്യകുമാർ മികച്ച താരമാണെന്നും അദ്ദേഹത്തിൻ്റെ ബാറ്റിംഗ് തനിക്ക് വളരെ ഇഷ്ടമാണെന്നും റിസ്വാൻ പറഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു റിസ്വാൻ. ടി-20 റാങ്കിംഗിൽ മുഹമ്മദ് റിസ്വാൻ ഒന്നാമതും സൂര്യകുമാർ യാദവ് രണ്ടാമതുമാണ്.
“വളരെ മികച്ച താരമാണ് സൂര്യകുമാർ. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, ഞാൻ ഓപ്പണറും അദ്ദേഹം മധ്യനിര താരവുമാണ്. അങ്ങനെ ഒരു വ്യത്യാസമുണ്ട്. ഒരിക്കലും ഒന്നാം റാങ്കിനായി ഞാൻ കളിച്ചിട്ടില്ല. ടീമിനു വേണ്ടതെന്ന് എന്താണെന്ന് അനുസരിച്ച് അത് പൂർത്തീകരിക്കാനേ ശ്രമിച്ചിട്ടുള്ളൂ. മാൻ ഓഫ് ദി മാച്ചും റാങ്കിംഗുമൊക്കെ നെഗറ്റീവ് സോണിലെത്തിക്കും. അതേപ്പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല.”- റിസ്വാൻ പറഞ്ഞു.
Story Highlights: mohammad rizwan suryakumar yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here