ഇന്ത്യൻ ചെമ്മീൻ കഴിക്കുന്നതിനെതിരെ ഖത്തറിൽ മുന്നറിയിപ്പ്

ഇന്ത്യൻ ചെമ്മീൻ കഴിക്കുന്നതിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഭക്ഷ്യ ലബോറട്ടറികളിൽ നടത്തിയ പരിശോധനാ ഫലങ്ങൾ അനുസരിച്ച് ഇറക്കുമതി ചെയ്ത ചില അളവിൽ സൂക്ഷ്മാണുക്കൾ കലർന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ കഴിക്കുന്നതിനെതിരെയാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത് ( Qatar warns against eating Indian shrimp ).
പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, ലഭ്യമായ എല്ലാ ഇന്ത്യൻ ചെമ്മീനുകളും വിപണിയിൽ നിന്ന് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ വാങ്ങിയവർ അത് കഴിക്കരുതെന്നും അത് വാങ്ങിയ ഔട്ട്‌ലെറ്റുകളിലേക്ക് തിരികെ നൽകണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഇത് കഴിക്കുകയും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നവർ അടിയന്തിരമായി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Story Highlights: MOPH warns against consuming fresh and frozen Indian shrimp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here