Advertisement

നബിദിനം: 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ സുല്‍ത്താന്‍

October 9, 2022
3 minutes Read
Oman ruler pardons 325 prisoners

നബിദിനത്തോടനുബന്ധിച്ച് 325 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകള്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ 141 പേര്‍ വിദേശികളാണ് ( Oman ruler pardons 325 prisoners ).

കഴിഞ്ഞ വര്‍ഷം 328 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്. ഇതില്‍ 107 വിദേശികളായിരുന്നു. നബി ദിനം പ്രമാണിച്ച് ഒക്ടോബര്‍ ഒമ്പതിന് ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Story Highlights: Prophet’s Birthday: Oman ruler pardons 325 prisoners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top