Advertisement

സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ചവർക്ക്‌ കണ്ണീരോടെ വിട

April 1, 2025
2 minutes Read

ഒമാനിൽ നിന്ന് ഉംറ തീർഥാടനത്തിന്‌ പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക്‌ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് കണ്ണീരോടെ വിടനൽകി. പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി റോഡ്‌ മാർഗം ഉംറക്ക്‌ പുറപ്പെട്ട രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ഒമാൻ നാഷനൽ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്വ്‌അബ്‌ കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ്‌ അപകടത്തിൽപെട്ടത്‌‌.

ശിഹാബിന്റെ ഭാര്യ സഹല മുസ്‌ലിയാരകത്ത്(30)‌, മകൾ ഫാത്വിമ ആലിയ(7), മിസ്വ്‌അബ്‌ കൂത്തുപറമ്പിന്റെ മകൻ ദക്‌വാൻ(6) എന്നിവരെയാണ്‌ വൻജനാവലിയുടെ സാന്നിധ്യത്തിൽ അൽ ഹസ്സ സ്വാലിഹിയ ഖബർസ്ഥാനിൽ‌ മറവുചെയ്തത്‌‌. മകൾ ആലിയ സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചിരുന്നു. ദക്‌വാൻ ബത്‌ഹ ആശുപത്രിയിൽ വെച്ചും‌ സഹ്‌ല അൽ ഹസയിലെ കിങ്‌ ഫഹദ്‌ ആശുപത്രിയിലുമാണ്‌‌‌ മരിച്ചത്‌. ശിഹാബ്, മിസ്‌അബ്, രണ്ടുപേരുടെയും ഇളയ മക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മിസ്‌അബിന്റെ ഭാര്യ ഹഫീന അൽ ഹസ്സയിലെ ഹുഫൂഫ്‌ ആശുപത്രിയിൽ ചികിൽസയിലാണ്‌. ഒമാൻ-സഊദി അതിർത്തി പ്രദേശമായ ബത്‌ഹയിൽ പെരുന്നാൾ ദിവസം രാവിലെ എട്ടരയോടെയായിരുന്നു‌ അപകടം.

ഐ സി എഫ്‌, ആർ എസ്‌ സി പ്രവർത്തകരാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്‌. സഹപ്രവർത്തകരുടെ ദു:ഖത്തിൽ പങ്കുചേരുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി ഒമാനിൽ നിന്ന് ആർ എസ്‌ സി ഗ്ലോബൽ സെക്രട്ടറി നിഷാദ്‌ അഹ്‌സനിയുടെ നേതൃത്വത്തിൽ ഒരു സംഘം അൽ ഹസയി നേരിട്ടെത്തി. ഓഫീസുകൾ ഈദുൽ ഫിത്വർ അവധിയിലായിരുന്നിട്ടും ആവശ്യമായ കടലാസു വർക്കുകൾ കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ സാധിച്ചത്‌ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ‌ നാസ്‌ വക്കത്തിന്റെ ഇടപെടലാണ്‌. ശരീഫ്‌ സഖാഫി, ഹാശിം മുസ്‌ലിയാർ, ഫൈസൽ ഉള്ളണം, ജിഷാദ്‌ ജാഫർ, റഷീദ്‌ വാടാനപ്പള്ളി, അബൂത്വാഹിർ എന്നിവർ വിവിധ സന്ദർഭങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു. ബഷീർ ഉള്ളണം, കബീർ ചേളാരി നടപടിക്രമങ്ങൾ ഏകോപിപ്പിച്ചു. മരിച്ചവരുടെ പേരിൽ മയ്യിത്ത്‌ നിസ്കാരം സംഘടിപ്പിക്കാനും പ്രാർഥന നടത്താനും സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ബദ്‌റുസ്സാദാത്ത്‌ സയ്യിദ്‌ ഖലീലുൽ ബുഖാരി എന്നിവർ അഭ്യർഥിച്ചു.

Story Highlights : Funeral for 3 Malayalis Who Died in Saudi-Oman Road Crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top