കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; തരൂര്‍ മഹാരാഷ്ട്രയിലും ഖാര്‍ഗെ കശ്മീരിലും പ്രചരണം നടത്തും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. തരൂര്‍ മഹാരാഷ്ട്രയിലും, ഖാര്‍ഗെ ജമ്മു കശ്മീരിലുമാണ് ഇന്ന് പ്രചാരണം നടത്തുന്നത്. തരൂർ രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെയുടെ വസതിയിലെത്തും. തുടർന്ന് 12 മണിയോടെ മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തും.
അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പോലെ വലിയ സ്വീകരണം ശശി തരൂരിന് പിസിസി ആസ്ഥാനത്ത് ലഭിക്കാനുള്ള സാധ്യത കാണുന്നില്ല. ഇന്നലെ വിമാനത്താവളത്തിൽ തരൂരിനെ സ്വീകരിക്കാൻ നേതാക്കളാരും എത്തിയിരുന്നില്ല.
എന്നാൽ പോരാടാനുറച്ചുള്ള നീക്കങ്ങളാണ് തരൂരിന്റേത്. മാറ്റം വാഗ്ദാനം ചെയ്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ സ്വീകാര്യത ഉയരുകയാണ്. വിജയം ഉറപ്പാണെങ്കിലും തരൂരിന്റെ ദയനീയ തോൽവി കൂടി ലക്ഷ്യമിട്ടാണ് ഖർഗെയുടെ പ്രചാരണം. ശ്രീനഗറിൽ വരെ അദ്ദേഹം പ്രചാരണത്തിനെത്തി. തരൂരിന്റെ സ്വീകാര്യത വർധിക്കുന്നത് ഔദ്യോഗിക പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്
Read Also: ‘പത്രിക പിന്‍വലിക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധം’; ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് ശശി തരൂര്‍
1000 വോട്ടിന് മുകളിൽ ലഭിച്ചാൽ തരൂരിന്റേത് വലിയ നേട്ടമാകും. മുന്നൂറോളം വോട്ടുള്ള കേരളത്തിൽനിന്ന് പകുതിയോളം വോട്ട് തരൂർ പക്ഷം പ്രതീക്ഷിക്കുന്നു. യാഥാർഥ്യമായാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും.
Story Highlights: Shashi Tharoor and Kharge campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here