Advertisement

മുലായം സിംഗ് യാദവ് അന്തരിച്ചു

October 10, 2022
1 minute Read

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.

ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡൻ്റ് അഖിലേഷ് യാദവ് മകനാണ്.

Story Highlights: mulayam singh yadav demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top