Advertisement

സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്; നേട്ടം ബാങ്കുകളെ പറ്റിയുള്ള പഠനത്തിന്

October 10, 2022
1 minute Read

ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ ബെൻ എസ്. ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബിഗ് എന്നിവർക്കാണ് പുരസ്‌കാരം. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും എന്ന വിഷയത്തിലുള്ള ഗവേഷണമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

സമ്പദ്ഘടനയിൽ ബാങ്കുകളുടെ പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടിമുടി മാറ്റിയ ഗവേഷണമായിരുന്നു മൂന്നുപേരും നടത്തിയതെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബാങ്കുകളുടെ പ്രവർത്തനവും പ്രാധാന്യവും ഇവർ പുതിയ രീതിയിൽ അവതരിപ്പിച്ചു. സാമ്പത്തിക വിപണിയെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിലും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്നും നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Read Also: അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും സമാധാന നൊബേല്‍

Story Highlights: Nobel Prize In Economics 2022 Winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top