ടി.ഹരിദാസ് ഇൻ്റർനാഷണൽ അവാർഡ് വ്യവസായി ജെ.കെ.മേനോന് മുഖ്യമന്ത്രി സമ്മാനിച്ചു

പ്രഥമ ടി.ഹരിദാസ് ഇൻ്റർനാഷണൽ അവാർഡ് ഫോർ എക്സലൻസ് ഖത്തറിലെ പ്രമുഖ യുവ വ്യവസായി ജെ.കെ.മേനോന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ലോക കേരള സഭയുടെ ലണ്ടനിൽ നടന്ന യുകെ -യൂറോപ്പ് പ്രാദേശിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. ലണ്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈ കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥനും ആയിരുന്ന തെക്കുമുറി ഹരിദാസിന്‍റെ സ്മരണാർത്ഥം കേരളം ആസ്ഥാനമായ ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
ഖത്തർ ആസ്ഥാനമായുള്ള എ.ബി.എൻ കോർപ്പറേഷൻ ചെയർമാനായ ജെ.കെ.മേനോൻ നോർക്ക റൂട്ട്സിന്റെ ഡയറക്ടറുമാണ്. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണ ജോർജ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർമാരായ ഡോക്ടർ രവി പിള്ള, ഡോക്ടർ ആസാദ് മുപ്പന്‍ എന്നിവരും പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.
Story Highlights: Chief Minister presented T. Haridas International Award to industrialist J. K. Menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here