മനുഷ്യനാകണം, മനുഷ്യത്വം എന്താണെന്ന് സിപിഐഎം അണികളെ പഠിപ്പിക്കണം: കെപിഎ മജീദ്

ഇലന്തൂർ നരബലി കേസിൽ സിപിഐഎമ്മിനെതിരെ മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണെന്ന് കെപിഎ മജീദ് ഫേസ്ബുക്കിൽ കുറിച്ചു.(kpa majeed against cpim human sacrifice in thiruvalla)
നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. മനുഷ്യനാകണം…മനുഷ്യനാകണം… എന്ന് പാട്ട് പാടിയാൽ പോര. മനുഷ്യനാകണം. മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണമെന്നാണ് കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.
കെ പി എ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു.
എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണ്.
നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്.
മനുഷ്യനാകണം… മനുഷ്യനാകണം… എന്ന് പാട്ട് പാടിയാൽ പോര.
മനുഷ്യനാകണം.
മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണം.
Story Highlights: kpa majeed against cpim human sacrifice in thiruvalla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here