Advertisement

‘ഡ്രോണി’ സ്വന്തം പേരിൽ ഡ്രോൺ കാമറ അവതരിപ്പിച്ച് എം.എസ് ധോണി

October 11, 2022
2 minutes Read

സ്വന്തം പേരിൽ ഡ്രോൺ കാമറ അവതരിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ‘ഡ്രോണി’ എന്ന പേരിലാണ് കാമറ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ധോണി കാമറ അനാവരണം ചെയ്തത്. ഡ്രോൺ ഉപയോഗിച്ച് ഒരു ദിവസം 30 ഏക്കർ ഭൂമി വരെ കീടനാശിനി തളിക്കാനാകും. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ധോണി.(ms dhoni droni drone camera)

ഏക്കർ കണക്കിനു പ്രദേശങ്ങളിൽ കീടനാശിനി തളിക്കൽ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കടക്കം ഉപയോഗപ്രദമായിരിക്കും പുതിയ കാമറ. കീടനാശിനി തളിക്കൽ, സോളാർ പാനലുകൾ വൃത്തിയാക്കൽ, സർവേ, പാക്കേജ് വിതരണം, പൊതുവിജ്ഞാപനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ് ഡ്രോൺ.

Read Also: നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

20 മെഗാ പിക്‌സൽ കാമറ, മൂന്ന് കി.മീറ്റർ വരെ ദൂരക്കാഴ്ചയുള്ള വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(വി.എൽ.ഒ.എസ്), വിഘാതങ്ങൾ തടയാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടാകും. കാർഷിക ആവശ്യം മുൻനിർത്തി നിർമിച്ച കിസാൻ ഡ്രോണുകളും ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

Story Highlights: ms dhoni droni drone camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top