Advertisement

പാലക്കാട് വീണ്ടും എക്‌സൈസിന്റെ സ്പിരിറ്റ് വേട്ട; പിടികൂടിയത് 2200 ലിറ്റര്‍ സ്പിരിറ്റ്

October 12, 2022
2 minutes Read

പാലക്കാട് വീണ്ടും സ്പിരിറ്റ് വേട്ട. കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ നിന്ന് 2200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ബൊലേറോ വാഹനത്തില്‍ അതിര്‍ത്തി കടക്കവേയാണ് വാഹനം എക്‌സൈസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായിട്ടുണ്ട്. 10 ബാരലുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. (2200 litre spirit seized from palakkad)

പിടിയിലായ രണ്ട് പേര്‍ ബാംഗ്ലൂരില്‍ നിന്നും സ്പിരിറ്റ് എത്തിച്ചവരും രണ്ടുപേര്‍ സ്പിരിറ്റ് സ്വീകരിക്കാനെത്തിയ കൊല്ലം സ്വദേശികളുമാണെന്ന് എക്‌സൈസ് അറിയിച്ചു. ഒരു ബാരലില്‍ 220 ലിറ്റര്‍ സ്പിരിറ്റ് എന്ന നിലയിലാണ് വാഹനത്തില്‍ 2200 ലിറ്റര്‍ സ്പിരിറ്റുണ്ടായിരുന്നത്.

ഇന്നലെയും പാലക്കാട് നിന്നും 1400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. സ്പിരിറ്റ് എന്ത് ആവശ്യത്തിനാണ് വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നത് എന്നതില്‍ എക്‌സൈസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

Story Highlights: 2200 litre spirit seized from palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top