Advertisement

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണം: കോവളം സിഐയെ സ്ഥലം മാറ്റി

October 12, 2022
2 minutes Read

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ ആരോപണത്തിന് പിന്നാലെ കോവളം സിഐയെ സ്ഥലം മാറ്റി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടേക്കാണ് കോവളം സിഐയെ ജി പ്രൈജുവിനെ സ്ഥലം മാറ്റിയത്. (allegation against eldhose kunnappillil kovalam ci transferred )

തന്നെ തട്ടിക്കൊണ്ട് പോയി എംഎല്‍എ മര്‍ദിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ യുവതിയുടെ പരാതി. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്.

Read Also: യുവതി ഫോണ്‍ മോഷ്ടിച്ചു, എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തു; പരാതി നല്‍കി എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ഭാര്യ

എന്നാല്‍ കേസെടുക്കുന്നത് സിഐ പ്രൈജു വൈകിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. വനിതാ സെല്ലിനാണ് ആദ്യം പരാതി നല്‍കിയത്. എംഎല്‍എക്കെതിരെയുള്ള പരാതിയായതിനാല്‍ കമ്മീഷണര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിന് ശേഷം ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പത്തുവര്‍ഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: allegation against eldhose kunnappillil kovalam ci transferred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top