Advertisement

ഭഗവൽ സിംഗ് പാർട്ടി അംഗമായിരുന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ സജീവമല്ല; സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി

October 12, 2022
3 minutes Read

ഭഗവൽ സിംഗുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്.ഭഗവൽ സിംഗ് പാർട്ടി അംഗമായിരുന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ സിപിഐഎം ബോധവത്കരണം നടത്തുമെന്നും പി ആർ പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു.(bhagwal singh not a cpim active companion pathanamthitta area secretary)

അതേസമയം ഭഗവല്‍ സിംഗ് സിപിഐഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതി പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം. കര്‍ശന നിലപാട് വേണം. ഇന്ത്യയിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൂജ കഴിക്കുന്നു. മുതലാളിത്തത്തിന്റേയും ഫ്യൂഡല്‍ ജീര്‍ണതയുടെയും സങ്കരമാണ് ഇന്ത്യയില്‍ കാണുന്നത്. ഇതിനെതിരെ കര്‍ശന ബോധവല്‍ക്കരണം വേണം.

നിയമനിര്‍മ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനാകില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മാണത്തിന് സിപിഐഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

Story Highlights: bhagwal singh not a cpim active companion pathanamthitta area secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top