ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപണം

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്ന ആരോപണവുമായി നിക്ഷേപകർ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം. പരാതി പിൻവലിക്കാനും സമർദ്ദമുണ്ടായെന്ന് നിക്ഷേപകർ പറയുന്നു. ( intervention to sabotage fashion gold case )
കേസിൽ ഒന്നര വർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിൻറെ പ്രത്യേക സംഘം കുറ്റപത്രംപോലും സമർപ്പിക്കാത്തതോടെയാണ് ഗുരുതര ആരോപണവുമായി നിക്ഷേപകർ രംഗത്തുവന്നത്. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ പിൻബലത്തോടെ ചിലർ ശ്രമം നടത്തുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം
തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പിലായിട്ടില്ല. നിയമ നടപടിയും അനിശ്ചിതമായി നീളുന്നതോടെ നിക്ഷേപകർ ആശങ്കയിലാണ്
ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എം.എൽ.എയുമായ എം.സി കമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. തട്ടിപ്പിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 164 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഘട്ടം ഘട്ടമായി കേസുകളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ചിൻറെ വിശദീകരണം.
Story Highlights: intervention to sabotage fashion gold case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here