Advertisement

മലേറിയ വർധിക്കുന്നു; ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാകിസ്താൻ

October 12, 2022
Google News 1 minute Read

ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാകിസ്താൻ. രാജ്യത്ത് മലേറിയ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പാകിസ്താൻ വാർത്താ ചാനലായ ജിയോ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാസങ്ങളായി തുടരുന്ന പ്രളയത്തെ തുടർന്നാണ് രാജ്യത്ത് മലേറിയ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടനയാണ് കൊതുകുവല വാങ്ങിനൽകുന്നത്.

ഈ വർഷം ജൂൺ മുതൽ രാജ്യത്ത് തുടരുന്ന പ്രളയത്തിൽ 1700ലധികം ആളുകളാണ് മരണപ്പെട്ടത്. 33 മില്ല്യൺ ആളുകൾക്കാണ് പാർപ്പിടം നഷ്ടമായത്.

Story Highlights: Pakistan Purchase Mosquito Nets India Malaria Cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here