ജനം ഭയത്തിൽ കഴിയുമ്പോൾ മുഖ്യൻ വിദേശ ടൂറിലാണ്; വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്: വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ജനം ഭയത്തിൽ കഴിയുമ്പോൾ പിണറായി വിജയൻ വിദേശടൂറിലാണ്. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല.(vmuraleedharan on pinarayi vijayan foreign trip)
മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം സമ്പൂർണപരാജയമെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെയും വ്യവസായ മന്തി പി രാജീവിൻറെയും സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക് രൂപീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: vmuraleedharan on pinarayi vijayan foreign trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here