മന്ത്രവാദ ചികിത്സ, മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് 7 പവനും ഒരു ലക്ഷവും കവർന്നു; പ്രതി ഉപ്പള സ്വദേശി ഷാഫി

കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാനും ഇയാൾ ശ്രമിച്ചുവെന്ന് പരാതിക്കാർ വെളിപ്പെടുത്തുന്നു. ( Witchcraft treatment; Gold and money were stolen ).
Read Also: ഇലന്തൂരിലെ നരബലി; പുതിയ വെളിപ്പെടുത്തലുമായി ഷാഫിയുടെ ഭാര്യ നഫീസ
മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്നാണ് 7 പവനും ഒരുലക്ഷം രൂപയും കവർന്നത്. പ്രതി മുഹമ്മദ് ഷാഫി നമസ്ക രിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി സ്വർണവും പണവും കവരുകയായിരുന്നു. ഷാഫി മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വർണവും പണവും ചാത്തൻമാർ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ പണം അവിടെയുണ്ടാകുമെന്നും ഇയാൾ അവരോട് പറഞ്ഞിരുന്നു. ഇതനുസരിച്ച മദ്രസ അധ്യാപകന്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ചതി മനസിലാക്കിയത്. പയ്യോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: Witchcraft treatment; Gold and money were stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here